സൗജന്യ രക്ത പരിശോധന ക്യാമ്പും, പ്രഥമ ശുശ്രുഷ പരിശീലനവും 24 ന് കട്ടപ്പന അമ്പലക്കവലയിൽ മിൽക്ക് സൊസൈറ്റി ഹാളിൽ.
കട്ടപ്പന സർക്കിൾ ജംഗ്ഷൻ റസിഡന്റ്സ് അസ്സോസിയേഷന്റേയും അമ്പലക്കവല ജനകീയ സദസ്സിന്റേയും കുന്തളംപാറ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ 24 ന് വൈകുന്നേരം 6.30 ന്അമ്പലക്കവല മിൽക്ക് സൊസൈറ്റി ഹാളിൽ സൗജന്യ രക്ത പരിശോധന ക്യാമ്പ് നടത്തും.
സൗജന്യ മന്ത് രോഗനിർണ്ണയ രക്ത പരിശോധന,
സൗജന്യ ഹെപ്പറ്റിസ് B & C രോഗനിർണ്ണയ രക്തപരിശോധന,
സൗജന്യ ബ്ലഡ് പ്രഷർ & ബ്ലഡ് ഷുഗർ പരിശോധന എന്നിവയും പ്രഥമ ശുശ്രുഷപരിശീലനം,കൊതുകു ജന്യരോഗ ബോധവത്കരണം എന്നിവയും ക്യാമ്പിനോടാനുബന്ധിച്ചു നടക്കും.
കട്ടപ്പന നഗര സഭാ കൗൺസിലർ സോണിയ ജയ്ബി ക്യാമ്പ് ഉൽഘാടനം ചെയ്യും. സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോസ് അദ്ധ്യഷത വഹിക്കും. ഡോ. ക്ലിന്റ് ജോസ്,
ബോബൻ സേവ്യർ എന്നിവർ ബോധവൽക്കരണ ക്ലാസ് നയിക്കും. അമ്പലക്കവല ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ഷാജി പുത്തൻപുര,ജനകീയ സദസ്സ് പ്രസിഡന്റ് പി. കെ.സുനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിക്കും.
10 വയസ്സിനു മുകളിൽ പ്രായമുള്ള അംഗങ്ങൾക്കു സൗജന്യമായി ക്യാമ്പിൽ പങ്കെടുക്കാമെന്നു
സർക്കിൾ ജംഗ്ഷൻ റസിഡന്റ്സ് അസ്സോസിയേഷൻ/അമ്പലക്കവല ജനകീയ സദസ്സ്/കുന്തളംപാറ ക്ഷീരോല്പാദക സഹകരണ സംഘം ഭാരവാഹികൾ അറിയിച്ചു.