Idukki വാര്‍ത്തകള്‍
മഹാസമാധിദിനാചരണംശ്രീനാരായണ ഗുരുദേവന്റെ 97 മത് മഹാസമാധിദിനാചരണം വിപുലമായ ചടങ്ങുകളോടെ എസ്.എൻ.ഡി.പി.യോഗം 4998പുളിയൻ മല ശാഖയിൽ നടന്നു


മഹാസമാധിദിനാചരണം
ശ്രീനാരായണ ഗുരുദേവന്റെ 97 മത് മഹാസമാധിദിനാചരണം വിപുലമായ ചടങ്ങുകളോടെ എസ്.എൻ.ഡി.പി.യോഗം 4998പുളിയൻ മല ശാഖയിൽ നടന്നു. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ സമാധി ദീപം തെളിയിച്ചു. യൂണിയൻ കൗൺസിലർമാരായ മനോജ് ആപ്പാന്താനം, സുനിൽ പടിയറമാവിൽ, ശാഖായോഗം പ്രസിഡന്റ് പ്രവീൺ വട്ടമല, സെക്രട്ടറി ജയൻ എം ആർ, വൈസ് പ്രസിഡന്റ് പി.എൻ മോഹനൻ, യൂണിയൻ കമ്മിറ്റി അംഗം ഇഎ ഭാസ്കരൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈ. പ്രസിഡന്റ് കെ. പി ബിനീഷ്,തുടങ്ങിയവർ പങ്കെടുത്തു. സമാധി ദിനാചരണത്തോടു ബന്ധിച്ച് ഗുരു ഭാഗവത പാരായണ സമർപ്പണം. ദിവ്യ ജ്യോതി സമർപ്പണം, മഹാ ഗുരുപൂജ, സമൂഹപ്രാർത്ഥന, അന്ന ദാനം തുടങ്ങിയ പരിപാടികളും നടന്നു… ചടങ്ങുകൾക്ക് ഷാജൻ ശാന്തികൾ കാർമ്മികത്വം വഹിച്ചു.