6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കേരളാ സാംബവർ സൊസൈറ്റി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല കൺവൻഷനുകൾ നടത്തുന്നു



കേരളാ സാംബവർ സൊസൈറ്റി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല കൺവൻഷനുകൾ നടത്തുന്നു. 22.09.2024 ന് കട്ടപ്പനയിലും 29.09.2024 ന് അടിമാലിയിലുമായി രണ്ടു മേഖലകളിട്ടാണ് കൺവൻഷനുകൾ നടക്കുന്നത്.

വയനാട് ദുരന്തത്തിൻ്റെ പഞ്ചാത്തലത്തിൽ ലളിതമായ രീതിയിലായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. കട്ടപ്പനയിൽ നടക്കുന്ന മേഖലാ കൺവൻഷൻ കെ.എസ്.എസ് സംസ്ഥാന പ്രസിഡൻ്റ് പി.കറുപ്പയ്യ ഉൽഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്റ് എം.ആർ രാജൻ അദ്ധ്യക്ഷതവഹിക്കും. രാജു ആഞ്ഞിലിതോപ്പിൽ ആമുഖ പ്രസംഗം നടത്തും. കട്ടപ്പന നഗരസഭാ കൗൺസിലർ പ്രശാന്ത് രാജു മുഖ്യപ്രഭാ ക്ഷകനായിരിക്കും. കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കണമെന്നുളള ശക്ത മായ നിലപാടാണ് കേരളാ സാംബവർ സൊസൈറ്റിക്കുളളത് ഈ വിഷയത്തിൽ ശ്രീ.പി.ആർ. ബാലൻ സെമിനാർ ഉത്ഘാടനം ചെയ്യും. കെ.ഐ.സുരേന്ദ്രൻ സംഘ ടനാ സന്ദേശം നൽകും.

ചടങ്ങിൽ വച്ച് ഉപരിപഠനത്തിന് അംഗീകാരം ലഭിച്ച സമുദാ യംഗങ്ങളായ കുട്ടികളെയും കലാകായിക പ്രതിഭളെയും ആദരിക്കും. ജില്ലാ സെക്ര ട്ടറി കെ.ആർ.രാജൻ യോഗത്തിന് സ്വാഗതം ആശംസിക്കും. വി.വി വിജയകുമാർ നന്ദിയും അറിയിക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!