കട്ടപ്പന നഗരസഭ ട്രാഫിക് ബോധവത്ക്കരണ ക്ലാസും, പെർമിറ്റ് ലഭിച്ച ഓട്ടോറിക്ഷ തൊഴിലാളികളുടെ സംഗമവും നടന്നു
കട്ടപ്പന നഗരസഭ ട്രാഫിക് ബോധവത്ക്കരണക്ലാസും പെർമിറ്റ് ലഭിച്ച ഓട്ടോറിക്ഷതൊഴിലാളികളുടെ സംഗമവും നടന്നു.
കട്ടപ്പന നഗരസഭയിൽ30ളം സ്റ്റാന്റുകളിലായി 578 പെർമ്മിറ്റ് ലഭിച്ച ഓട്ടോ റിക്ഷകളാണ് സർവ്വീസ് നടത്തുന്നത്.
കട്ടപ്പന നഗരസഭ ഓട്ടോ തൊഴിലാളികൾക്ക് വേണ്ടി ഓട്ടോ സ്റ്റാന്റ് പെർമിറ്റ് വിതരണം ചെയ്യുന്നതിനായി അപേക്ഷ സ്വീകരിക്കുകയും 578 പേർക്ക് പെർമിറ്റ് അനുവദിക്കുകയും ചെയ്തിരുന്നു.
ലഭ്യമായ അപേക്ഷകൾ ഓഫീസ് തലത്തിൽ പരിശോധിക്കുകയും കട്ടപ്പന ട്രാഫീക് എൻഫോഴ്സ്മെന്റ് യൂണിറ്റിന് കൈമാറുകയും ചെയ്ത് ട്രാഫിക്കിന്റെ പരിശോധനയിൽ അപാകത ഉള്ള അപേക്ഷകൾ അപേക്ഷകരെ അറിയിച്ച് അപാകതകൾ പരിഹരിച്ച് ഫീസ് അടപ്പിച്ചണ് പെർമിറ്റുകൾ വിതരണം ചെയ്തത് –
പെർമിറ്റ് ലഭിച്ച തൊഴിലാളികളുടെ സംഗമവും ട്രാഫിക് ബോധവത്ക്കരണ ക്ലാസുമാണ് നഗരസഭ ഹാളിൽ നടന്നത്.
നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി സംഗമം ഉദ്ഘാടനം ചെയ്തു.
ട്രാഫിക്ക് എസ് ഐ ബിജു .റ്റി, പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ എസ്.
എന്നിവർ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലീലാമ്മ ബേബി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർമാരായ പ്രശാന്ത് രാജു , രാജൻ കാലചിറ, സോണിയ ജെയ്ബി, ട്രേഡ് യൂണിയൻ നേതാക്കളായ സിജു ചക്കുംമൂട്ടിൽ, എം സി ബിജു, പി.പി ഷാജി, രാജൻകുട്ടി മുതുകുളം തുടങ്ങിയവർ സംസാരിച്ചു.