അടിമാലിയിൽ ബേക്കറിയുടമ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ബേക്കറിയുടമ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.ലോക്ഡൗൺ കാരണം സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കടയുടമയുടെ ബന്ധുക്കൾ
അടിമാലി: ബേക്കറി കടയുടമയെ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി കട നടത്തുന്ന വിനാേദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് കണ്ടത്. അടിമാലി പാെലിസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ച് വരുന്നു.
കാേവിഡ് കാറ്റഗറി സി യിൽ ഉൾപ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയിൽ ആഴ്ചയിൽ ഒരു ദിവസമാണ് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിയു . ഇത് മൂലം വ്യാപാരികൾ കടുത്ത സാമ്പത്തിക ബാധ്യതയിലാണ് . ധനകാര്യ സ്ഥാപനങ്ങൾ വായ്പ തുക തിരിച്ചടക്കാൻ വലിയ സമ്മർദ്ദവും ചെലുത്തുന്നുണ്ട്. ഇത്തരത്തിൽ ഉണ്ടായ പ്രതിസന്ധിയാണ് വിനാേദ് ജീവനാെടുക്കാൻ കാരണമെന്ന് ബന്ധുക്കളും വ്യാപാരികളും പറയുന്നു. വിനാേദിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പാെലീസിന് മാെഴി നൽകിയിട്ടുണ്ട്