സുപ്രിം കോടതിയുടെ മൊബൈൽ ഈ സേവാ കേന്ദ്ര കട്ടപ്പനയിൽ എത്തി
മൊബൈയിൽ ഈ സേവാ കേന്ദ്ര എന്നത് ഇന്ത്യൻ സുപ്രീം കോടതിയുടെ ഈ കമ്മിറ്റി സ്പോൺസർ ചെയ്ത ഒരു പദ്ധതിയാണ്. സാധാരണ ജനങ്ങൾക്ക് കോടതി ചുറ്റുപാടുകളിൽ നേരിടുന്ന സമയനഷ്ടവും ചിലവും കുറക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഈ യൂണിറ്റ് ഒരു മൊബൈൽ ഓഫീസായി പ്രവർത്തിക്കുന്നു. കോടതി സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സജ്ജീകരിച്ച വാഹനമാണ് ഇത്. ഇടുക്കി ജില്ലയിൽ ആദ്യമായാണ് സേവനം ലഭ്യമായത്. കട്ടപ്പന നഗരസഭ ഗ്രൗണ്ടിൽ എത്തിയ വാഹനം കാണുവാൻ നിരവധി പേരാണ് എത്തിയത്.
ആദ്യ ഘട്ടമായി പെറ്റിക്കേസുകളാണ് പരിഗണിച്ചത്. വാഹനത്തിൽ ഡ്രൈവറും ഒരു ടെക്നിക്കൽ സ്റ്റാഫുമാണ് ഉള്ളത്. അതാതു കോടതിയിൽ നിന്നുള്ള ജഡ്ജിമാരാണ് പരാതികൾ പരിഗണിക്കുന്നത്. ഇതിനുള്ളിൽ കമ്പ്യൂട്ടറുകൾ, സ്കാനറുകൾ, പ്രിന്ററുകൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റാ, AC,CC TV തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും സജ്ജികരിച്ചിട്ടുണ്ട്.
കോർട്ട് പ്രക്രിയകൾ, ഹിയറിംഗുകൾ, ഡോക്യൂമെന്റ് ഫയലിംഗുകൾ എന്നിവയ്ക്കുള്ള നിർദ്ദേശങ്ങളും പിന്തുണയും ഈ സേവ കേന്ദ്ര നൽകും. നഗര ഗ്രാമ മേഖലകളിൽ ആളുകൾക്ക് ഏളുപ്പത്തിൽ അനുസൃതമായ സമയങ്ങളിൽ സേവനം ലഭ്യമാക്കുക എന്നതാണ് മൊബൈൽ ഈ സേവാ കേന്ദ്ര ലക്ഷ്യം വയ്ക്കുന്നത്.