San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കുരുങ്ങുന്ന തൊടുപുഴ നഗരം



തൊടുപുഴ : ആസൂത്രിത നഗരമെന്ന ഖ്യാദിയിൽനിന്ന് ഗതാഗതക്കുരുക്കു കാരണം നരകദുരിതം അനുഭവിക്കുന്നവരിലേക്കുള്ള വീഴ്ച. തൊടുപുഴ ഇപ്പോൾ അനുഭവിക്കുന്നത് അതാണ്.

നഗരത്തിലെ ട്രാഫിക്ക് പരിഷ്‌കാരങ്ങൾ വർഷങ്ങളായി വെറും കടലാസ് തീരുമാനങ്ങളായി ഒതുങ്ങുന്നു എന്ന ആക്ഷേപം ശക്തമാണ്. കെ.എസ്.ആർ.ടി.സി. ജങ്ഷൻ, നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം, ന്യൂമാൻ കോളേജ് ജങ്ഷൻ, വെങ്ങല്ലൂർ ഷാപ്പുംപടി ജങ്ഷൻ, ഗാന്ധി സ്‌ക്വയർ, പുളിമൂട്ടിൽ ജങ്ഷൻ തുടങ്ങിയ ഇടങ്ങളിലെല്ലാം വലിയ ദുരിതമാണ്. വാഹനയാത്രക്കാരും കാൽനടക്കാരും ഒരേപോലെ ബുദ്ധിമുട്ടുകയാണ്.

കുരുങ്ങുന്ന കവലകൾ

നഗരത്തിൽ പ്രധാനമായും രാവിലെ 8.30 മുതൽ 10.30 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമുള്ള സമയങ്ങളിൽ ശ്വാസംമുട്ടിക്കുന്ന തിരക്കാണ് അനുഭവപ്പെടുന്നത്. കെ.എസ്.ആർ.ടി.സി. ജങ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെയും വൈകീട്ടും ഓർഡിനറി, ദീർഘദൂരബസുകൾ ഒരേസമയം സ്റ്റാൻഡുകളിലേക്ക് പ്രവേശിക്കാൻ മത്സരിക്കുന്നതോടെ ടൗണിന്റെ ഹൃദയഭാഗം പൂർണമായും നിശ്ചലമാകുന്നു.


മൂവാറ്റുപുഴ, പാലാ, ഇടുക്കി റോഡുകളിൽനിന്നുള്ള വാഹനങ്ങൾ ഒത്തുചേരുന്ന മോർ ജങ്ഷനിൽ ആവശ്യത്തിന് ട്രാഫിക് പോലീസുകാർ ഇല്ലാത്തതും സിഗ്നലുകളുടെ അശാസ്ത്രീയതയും കാരണം വാഹനങ്ങൾ നിരന്നുകിടക്കുന്നത് കാണാം.

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ജങ്ഷൻ, പുളിമൂട്ടിൽ ജങ്ഷൻ, ന്യൂമാൻ കോളേജിന് സമീപം, വെങ്ങല്ലൂർ ഷാപ്പുംപടി ജങ്ഷൻ എന്നിവിടങ്ങളിൽ ഇടുങ്ങിയ റോഡും വീതിക്കുറവും മൂലം ഒരുവലിയ വാഹനം വന്നാൽപോലും ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയാണ്. ഇതോടൊപ്പം അനധികൃത പാർക്കിങ് കൂടിയാകുമ്പോൾ കുരുക്കിൽനിന്ന് വീണ്ടും കുരുക്കിലേക്കാണ് തൊടുപുഴ നീങ്ങുന്നത്.

ചോരയൊഴുകുന്ന പാതകൾ

ട്രാഫിക് പരിഷ്കാരങ്ങളിൽ അധികൃതർ കാട്ടുന്ന അനാസ്ഥയ്ക്ക് സാധാരണക്കാരുടെ ജീവൻ വിലയായി നൽകേണ്ടി വരുന്ന അവസ്ഥയാണിന്ന്. ഏറ്റവും ഒടുവിലായി മാങ്ങാട്ടുകവല-വെങ്ങല്ലൂർ നാലുവരിപ്പാതയിൽ ടാറിങ് ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരണപ്പെട്ട സംഭവം റോഡ് നിർമാണത്തിലെ അനാസ്ഥയുടെ നേർക്കാഴ്ചയാണ്.

മാറ്റമില്ലാത്ത റൂട്ടുകൾ

ഒരുപതിറ്റാണ്ട് മുൻപ് നിശ്ചയിച്ച ബസ് റൂട്ടുകളാണ് ഇപ്പോഴും നഗരത്തിലുള്ളത്. കെ.എസ്.ആർ.ടി.സി. ഡിപ്പോ പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെ ജങ്ഷനുകളിലെ തിരക്ക് ഇരട്ടിയായി.

എന്നാൽ ഇതിനനുസരിച്ച് റൂട്ടുകൾ കാലോചിതമായി മാറ്റാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോ നഗരസഭയോ തയ്യാറായിട്ടില്ല. നഗരത്തിൽ പലയിടത്തും സിഗ്നൽ സംവിധാനങ്ങൾ വേണ്ടരീതിയിൽ ക്രമീകരിച്ചിട്ടില്ലെന്ന പരാതിയും വ്യാപകമാണ്. ഇതും നഗരത്തിലെ ഗതാഗതകുരുക്ക് അതിരൂക്ഷമാക്കുന്നു.

മത്സരയോട്ടം

സ്വകാര്യബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് അനുവദിച്ചിരിക്കുന്ന സമയക്രമത്തിൽ വെറും രണ്ടുമുതൽ അഞ്ച് മിനിറ്റ് വരെ മാത്രമാണ് വ്യത്യാസമുള്ളത്.

ടൗൺ പരിധിക്കുള്ളിൽ കുരുക്കിൽപ്പെടുന്ന ബസുകൾ സമയം പാലിക്കാൻ വെങ്ങല്ലൂർ ജങ്ഷൻ കഴിഞ്ഞയുടൻ അമിതവേഗതയിൽ പായുന്നത് പതിവ് അപകടങ്ങൾക്ക് കാരണമാകുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!