Idukki വാര്‍ത്തകള്‍
ആധാര്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍

5 വയസിനും 7 വയസിനും, 15 വയസിനും 17 വയസിനും ഇടയിലുളള വിദ്യാര്‍ത്ഥികള്‍ ആധാര്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ ചെയ്യണം. അല്ലാത്തപക്ഷം ആധാര്‍ പ്രവര്‍ത്തന രഹിതമാകുകയും എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിയ്ക്കുമ്പോള്‍ തടസം നേരിടുകയും ചെയ്യും. നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ ചെയ്യുന്നതിന് ആധാര്‍ സേവനമുളള അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം. നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ സൗജന്യമാണ്. ബയോമെട്രിക് അപ്‌ഡേഷന്‍ പൂര്‍ത്തീകരിച്ചതിനുശേഷം വിദ്യാര്‍ത്ഥികള്‍ അതാത് സ്‌കൂളുകളിലെ അദ്ധ്യാപകരെ അറിയിക്കേണ്ടതും അദ്ധ്യാപകര്‍ പോര്‍ട്ടലില്‍ റീവാലിഡേറ്റ് ചെയ്യേണ്ടതുമാണ്.









































































