6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെ‍ഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് 13ന് ഉദ്ഘാടനം ചെയ്യും



മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് 13 മുതൽ പ്രവർത്തനം ആരംഭിക്കും. മാർ സ്ലീവാ മെഡിസിറ്റി പാലായും മേലുകാവുമറ്റം സെന്റ് തോമസ് ഇടവകയും സഹകരിച്ച് ആരംഭിക്കുന്ന മെഡിക്കൽ സെന്ററിന്റെ ആശിർവാദം ഓ​ഗസ്റ്റ് 13 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടും ഉദ്ഘാടനം സിഎസ്ഐ ഈസ്റ്റ് കേരള ബിഷപ്പ് റൈറ്റ്.റവ.വി.എസ്.ഫ്രാൻസിസും നിർവ്വഹിക്കുന്നതാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ആരോ​ഗ്യപുരോ​ഗതിക്കു സഹായഹസ്തം ആകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉദ്യമത്തിനു തുടക്കം കുറിക്കുന്നതെന്നു മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ, മേലുകാവുമറ്റം സെന്റ് തോമസ് ചർച്ച് വികാരി റവ.ഫാ.ജോർജ് കാരാംവേലിൽ എന്നിവർ അറിയിച്ചു.
തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഫാമിലി ഫിസിഷ്യന്റെ സേവനവും വൈകിട്ട് 4 മുതൽ 5 വരെ വിവിധ സ്പെഷ്യാലിറ്റി , സൂപ്പർ സ്പെഷ്യലിറ്റി ഡോക്ടർമാരുടെ സേവനവും മേലുകാവുമറ്റം മെഡിക്കൽ സെന്ററിൽ ലഭ്യമാണ്.പൾമനറി മെഡിസിൻ, റുമറ്റോളജി, നെഫ്രോളജി, കാർഡിയോളജി, ഡെർമറ്റോളജി,എൻഡോക്രൈനോളജി, ന്യൂറോളജി എന്നീ വിഭാ​ഗങ്ങളിലെ വി​​ദ​ഗ്ധ ഡോക്ടർമാരുടെ സേവനങ്ങളാണ് മേലുകാവുമറ്റം സെന്ററിൽ നിന്ന് ലഭിക്കുന്നത്. കൂടാതെ ആധുനിക സംവിധാനമുള്ള ലബോറട്ടറി, ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേക്കുള്ള ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റ് ബുക്കിം​ഗ് , ലാബ് റിപ്പോർട്ടുകൾ ,തുടങ്ങിയ സേവനങ്ങളും മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് ലഭ്യമാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!