Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വ്യാപാര ദിനത്തോട് അനുബന്ധിച്ച് കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റ് നേതൃത്വത്തിൽ രക്തദാനം നടത്തി


ഓഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനത്തിന്റ് ഭാഗമായി യാണ് മർച്ചന്റ് യൂത്ത് വിംഗ് സംസ്ഥാന വ്യാപകമായി രക്‌തദാനം നടത്തിയത്. കേരളത്തിലെ 4000 ളം യൂണിറ്റുകളിൽ ഇന്ന് രക്ത ദാനം നടന്നു. കട്ടപ്പനയിൽ യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോൻ ജോസ് രക്തം ദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു.
KVVES കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് എം കെ തോമസ്, ജനറൽ സെക്രട്ടറി കെ.പി ഹസൻ തുടങ്ങിയവർ സംസാരിച്ചു. പി കെ മാണി,സാജൻ ജോർജ് , ജോഷി കുട്ടട തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മർച്ചന്റ് യൂത്ത് വിംഗിലെ 30ളം അംഗങ്ങൾ രക്ത ദാനത്തിൽ പങ്കാളികളായി. അജിത്ത് സുകുമാരൻ , ഷിയാസ് എ.കെ, , ആർ.ശ്രീധർ, അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.