6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കെ പി എസ് ടി എ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ്



കെ പി എസ് ടി എ യുടെ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ നേതൃത്വ പരിശീലനക്യാമ്പ് ഓഗസ്റ്റ് ഒൻപത് വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കും. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് സതീഷ് വർക്കി അദ്ധ്യക്ഷത വഹിക്കുന്ന യോഗം കെ പി എസ് ടി എ സംസ്ഥാന മുൻ സെക്രട്ടറി വി ഡി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി.എം നാസർ മുഖ്യപ്രഭാഷണം നടത്തും സർവ്വീസ് പ്രശ്നങ്ങളും പരിഹാര ളും എന്ന വിഷയത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.സുരേഷ്കുമാറും സംഘടനാ ചരിത്രം എന്ന വിഷയത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജോയി മാത്യുവും സംഘടനയുടെ പൊതുവിദ്യാഭ്യാസമേഖലയിലെ ഇടപടലുകളെക്കുറിച്ച് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോർജ് ജേക്കബും ഖാദർ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സംസ്ഥാന കമ്മിറ്റി അംഗം ജോയി ആൻഡ്രൂസും നേതാവ് നേതൃത്വം എന്ന വിഷയത്തിൽ ജില്ലാ പ്രസിഡൻ്റ് ആറ്റ്ലി വി കെയും ക്ലാസ്സുകൾ നയിക്കും സംസ്ഥാന കമ്മിറ്റി അംഗം ജോർജുകുട്ടി എം വി , ജില്ലാ സെക്രട്ടറി ജോബിൻ കെ കളത്തിക്കാട്ടിൽ,ജില്ലാ ട്രഷറാർ ജോസ് കെ സെബാസ്റ്റ്യൻ , വിദ്യാഭ്യാസ ജില്ലാ ട്രഷറാർ ജിനോ മാത്യു, സബ്ജില്ലാ പ്രസിഡൻ്റുമാരായ റെന്നി തോമസ്, ഷിൻ്റോ ജോർജ്, ജയ്സൺ സ്കറിയ, വിൽസൺ കെ.ജി, ഷാജി മാത്യു, എം തങ്കദുരൈ, ജി ജ്ഞാന ജയശീലൻ എന്നിവർ ആശംസകളർപ്പിക്കും. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി പി എം നാസർ ഉദ്ഘാടനം ചെയ്യും സംസ്ഥാന കൗൺസിൽ അംഗങ്ങളായ സജി മാത്യു, സന്ധ്യാ സി.ബി., സംസ്ഥാന ഉപസമിതി ഭാരവാഹികളായ ജെ ബാൽമണി, റ്റി. ശിവകുമാർ, സിനി ട്രീസ , വിജയകുമാർ എൻ എന്നിവർ പ്രസംഗിക്കും









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!