San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വിജയ് സർക്കാരിന് തിരിച്ചടി; അശ്ലീല സന്ദേശ വിവാദത്തിൽ വനിതാ കളക്ടർ ടിവികെ എംഎൽഎയ്ക്കെതിരേ പരാതി നൽകി; കോടതിയിൽ ഇന്ന് നിർണായകം



അശ്ലീലസന്ദേശ വിവാദത്തിൽ ആരോപണവിധേയനായ ടിവികെ എംഎൽഎയ്ക്കെതിരേ വനിതാ കളക്ടർ പരാതി നൽകിയതായി സൂചന. ടിവികെ എംഎൽഎ അരുൾ വിഘ്നേഷിനെതിരേയാണ് കള്ളക്കുറിച്ചി ജില്ലാ കളക്ടർ പരാതി നൽകിയതെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെന്നാണ് റിപ്പോർട്ട്. ഇത് ടിവികെ സർക്കാരിന് വൻ തിരിച്ചടിയായിരിക്കുകയാണ്. എംഎൽഎക്കെതിരായ ആരോപണത്തിൽ കളക്ടർ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നായിരുന്നു സർക്കാർ കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കാനിരിക്കെയാണ് ജില്ലാ കളക്ടർ രേഖാമൂലം പരാതി നൽകിയെന്ന സൂചനകളും പുറത്തുവരുന്നത്.

കള്ളക്കുറിച്ചി എംഎൽഎയായ അരുൾ വിഘ്നേഷ് കളക്ടറുടെ വസതിയിലെത്തി മോശമായ ഉദ്ദേശ്യത്തോടെ സമീപിച്ചെന്നും അശ്ലീലസന്ദേശങ്ങൾ അയച്ചെന്നുമാണ് ആരോപണം. ഡിഎംകെ നേതാവായ കനിമൊഴിയാണ് വിഷയം ഉന്നയിച്ചത്. എന്നാൽ, ടിവികെ എംഎൽഎയും പാർട്ടിയും മന്ത്രിമാരും ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഇതിനിടെയാണ് അഭിഭാഷകനായ ആർ ത്രിശൂലി എംഎൽഎക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, വിഷയത്തിൽ പൊലീസിനോ ചീഫ് സെക്രട്ടറിക്കോ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതോടെ മാധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ലെന്നും പരാതി ലഭിച്ചില്ലെങ്കിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ പരാതിയുണ്ടോ എന്ന് കളക്ടറോട് അന്വേഷിച്ച് മറുപടി നൽകാനും ഹൈക്കോടതി പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി. ചീഫ് സെക്രട്ടറിയിൽനിന്നടക്കം വ്യക്തവരുത്താനും കോടതി നിർദേശിച്ചു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button