Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വയനാടിന് ഇടുക്കിയുടെ സഹായഹസ്തം: ജില്ലാകളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു


.ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതബാധിതർക്കായി ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികൾ വയനാട്ടിലേക്ക് അയച്ചു. ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട വാഹനം തിങ്കളാഴ്ച രാവിലെ 11 ന് കളക്ട്രേറ്റിൽ ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഫ്ലാഗ് ഓഫ് ചെയ്തു. ഇടുക്കി സബ് കളക്ടർ ഡോ.അരുൺ എസ് നായർ -, എ ഡി എം ബി ജ്യോതി , ഡെപ്യൂട്ടി കളക്ടർമാരായ ഇ എൻ രാജു , അനിൽ ഫിലിപ്പ്, ഇടുക്കി എൽ ആർ തഹസിൽദാർ .മിനി കെ ജോൺ, കളക്ടറേറ് സീനിയർ സൂപ്രണ്ട് ബിനു ജോസഫ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെയും കളക്ടറേറ്റിലെയും ജീവനക്കാർ എന്നിവർ പങ്കെടുത്തു. പുതപ്പ്, ബെഡ്ഷീറ്റ്, കമ്പിളി തുണികൾ, പാത്രങ്ങൾ, ഗ്യാസ് സ്റ്റവ്, പായകൾ, പലവ്യഞ്ജനങ്ങൾ മുതലായവയാണ് ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക് അയച്ചത്.