ഉപ്പുതറയില്‍ നിന്നും കാണാതായ സ്കൂള്‍ കുട്ടികളെ കണ്ടെത്താന്‍ സഹായിച്ച ബസ് ജീവനക്കാര്‍ക്ക് ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ സ്നേഹാദരം
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടില്‍ നിന്നും സ്കൂളില്‍ പോകാന്‍ ഇറങ്ങിയ ഉപ്പുതറ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായത്.
വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്താതിരുന്ന വിവരം ഓൺലൈൻ മാധ്യമങ്ങളിലും സാമൂഹിക മാധ്യമ കൂട്ടായ്മകളിലും വന്നതനുസരിച്ച് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം വാട്സാപ്പ് ഗ്രൂപ്പിലൂടെ ഈ വിവരം ബസ് ജീവനക്കാരില്‍ എത്തിക്കുകയും ചെയ്തിരുന്നു..
ഉപ്പുതറകട്ടപ്പനകുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന KMS_ല്‍ യാത്ര ചെയ്ത കുട്ടികളെ തിരിച്ചറിഞ്ഞ കണ്ടക്ടര്‍ ബിനു ഈ വിവരം ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ജനറല്‍ സെക്രട്ടറി ശ്രീകാന്ത് രവീന്ദ്രനെ ഫോണില്‍ അറിയിക്കുകയും ശ്രീകാന്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് ബിനുവും ഡ്രൈവര്‍ അഭിനന്ദും കുട്ടികളെ കുമളി പോലീസില്‍ ഏല്പിക്കുകയും ചെയ്യുകയായിരുന്നു.
ഉപ്പുതറയില്‍ നിന്നും കാണാതായ കുട്ടികളെ തിരിച്ചറിഞ്ഞ് കുമളി പോലീസ് അധികാരികളുടെ കരങ്ങളില്‍ സുരക്ഷിതമായി എത്തിച്ച ബസ് ജീവനക്കാരെ ആദരിക്കാന്‍ കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ സംഘപിപ്പിച്ച ചടങ്ങ് കട്ടപ്പന ഡവലപ്പ്മെന്റ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കാര്‍ട്ടൂണിസ്റ്റുമായ സജിദാസ് മോഹൻ ഉദ്ഘാടനം ചെയ്തു.
ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ഭാരവാഹികളായ ശ്രീകാന്ത് രവീന്ദ്രന്‍ , ബിജു P V , മധുസൂധനന്‍നായര്‍ T K , അഖില്‍ C രവി ,രഞ്ജിത്ത് P T , അജിത്ത്മോന്‍ V S, ചന്ദ്രശേഖരന്‍ , സജിമോന്‍ തോമസ് , ബിനു കുര്യന്‍ എന്നിവരും നിരവധി ബസ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.