6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘No logic only madness, പിണറായി സർക്കാർ’: മുഖ്യമന്ത്രിക്കെതിരെ സന്ദീപ് വാര്യർ



പാരഡി ​ഗാനത്തിന്റെ പേരിൽ കേസെടുത്തത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിമർശനം. ‘No logic only madness, പിണറായി സർക്കാർ’ എന്നായിരുന്നു സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. No logic only madness, എന്ന ടാഗ് ലൈനോടെ ദിലീപ് ചിത്രം ഭഭബ ഇന്ന് റിലീസ് ആയിരുന്നു.

പാരഡി ​ഗാനത്തിന്റെ പേരിൽ കേസെടുത്തത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു. പാരഡി ​ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതെല്ലെന്നും വി ഡി സതീശൻ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമെന്ന് വിഡി സതീശൻ വിമർശിച്ചു. സംഘപരിവാറിന്റെ അതേ കളിയാണ് കേരളത്തിൽ സിപിഐഎമ്മും കളിക്കുന്നത്. സാംസ്കാരിക ലോകത്തിന് മുന്നിൽ മുഖ്യമന്ത്രി തലകുനിച്ച് നിൽക്കണമെന്നും വിഡി സതീശൻ പറഞ്ഞു. തീവ്ര വലതുപക്ഷ സർക്കാരുകളുടെ അതേ നയമാണ് ഇടതുപക്ഷ സർക്കാരിനും. ഈ നിലപാട് കേരളത്തിന് അപമാനമെന്നും വി ഡി സതീശൻ ‌കുറ്റപ്പെടുത്തി.

അതേസമയം അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിസല്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ. കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി ഉത്തരവ് നാളെ പരിഗണിക്കും.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ സന്ദീപ് വാര്യര്‍ നാലാം പ്രതിയാണ്. പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ഒന്നാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്.


അതിജീവിതക്കെതിരെ അധിക്ഷേപ വീഡിയോകള്‍ ചെയ്തതിനെ തുടര്‍ന്ന് പൊലീസ് പിടികൂടിയിരുന്ന രാഹുല്‍ ഈശ്വറിന് കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!