കട്ടപ്പന നഗരസഭ കേരളോത്സവം ഒക്ടോബർ 11,12 തീയതികളിൽ നടക്കും

കട്ടപ്പന നഗരസഭ കേരളോത്സവം ഒക്ടോബർ 11,12 തീയതികളിൽ നടക്കും.
മത്സരാത്ഥികൾ ഒക്ടോബർ 9 ന് 5 മണിക്ക് മുൻപായി ഓൺലൈനായി പേരുകൾ രജിസ്ട്രർ ചെയ്യേണ്ടതാണ്.
മത്സരത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപികരിച്ചു.
ഒക്ടോബർ 11, 12 തീയതികളിലായിയാണ് കലാ ,കായിക, ഗെയിംസ് ഇനങ്ങൾ നടക്കുന്നത്.
കട്ടപ്പന സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ട്, നഗരസഭ ഗ്രൗണ്ട്, യൂത്ത് യുണൈറ്റഡ് ഷട്ടിൽ കോർട്ട്, നഗരസഭ ഓഡിറ്റോറിയം എന്നിവടങ്ങളിലായിയാണ് മത്സരങ്ങൾ നടക്കുന്നത്.
മത്സരാത്ഥികൾ ഒക്ടോബർ 9 ന് 5 മണിക്ക് മുൻപായി ഓൺലൈനിൽ പേരുകൾ രജിസ്ട്രർ ചെയ്യേണ്ടതാണ്.
മത്സരത്തിന്റെ വിജയത്തിനായി 101 സ്വാഗത സംഘം രൂപികരിച്ചു.
സ്വഗത സംഘ യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഐബി മോൾ രാജൻ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി, വൈസ് ചെയർമാൻ അഡ്വ: കെ. ജെ ബെന്നി, നഗരസഭ കൗൺസിലർമാരായ ജോയി വെട്ടിക്കുഴി, മനോജ് മുരളി, ലീലാമ്മ ബേബി, സെക്രട്ടറി അജി കെ ഫിലിപ്പ്, മറ്റ് നഗരസഭ കൗൺസിലർമാർ , വിവിധ സംഘടന ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.









































































