Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കോഹ്‌ലിയോ രോഹിത്തോ ആകില്ല 400ൻ്റെ ആ റെക്കോര്‍ഡ് തകര്‍ക്കുക; ലാറയുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ



ലണ്ടന്‍: തന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയുള്ള താരങ്ങളുടെ പേരുപറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 400 റണ്‍സെന്ന റെക്കോര്‍ഡ് ലാറയുടെ പേരിലാണ്. ഇപ്പോള്‍ തന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയുള്ള താരങ്ങളെ ലാറ തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ്.

നാല് താരങ്ങളുടെ പേരാണ് ലാറ പ്രവചിക്കുന്നത്. അതില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുണ്ട്. ‘എന്റെ കാലഘട്ടത്തില്‍ 400 റണ്‍സ് റെക്കോര്‍ഡിന് ഭീഷണി സൃഷ്ടിച്ച താരങ്ങള്‍ വിരേന്ദര്‍ സേവാഗ്, ക്രിസ് ഗെയ്ല്‍, ഇന്‍സമാം ഉല്‍ഹഖ്, സനത് ജയസൂര്യ എന്നിവരാണ്. ഇവരെല്ലാം ആക്രമിച്ചുകളിക്കുന്ന താരങ്ങളാണ്. ഇന്നത്തെ കാലത്ത് ഇത്രയ്ക്കും അഗ്രസീവായ താരങ്ങള്‍ ആരൊക്കെയാണ്? ഇംഗ്ലണ്ട് ടീമില്‍ സാക് ക്രൗളിയും ഹാരി ബ്രൂക്കുമുണ്ട്. ഇന്ത്യന്‍ ടീമില്‍ യശസ്വി ജയ്‌സ്‌വാളും ശുഭ്മന്‍ ഗില്ലുമുണ്ട്. ശരിയായ സാഹചര്യം വന്നാല്‍ ഇവര്‍ രണ്ടുപേരും എന്റെ റെക്കോര്‍ഡ് തകര്‍ക്കും.

നേരത്തെയും ഗില്ലിനZ പ്രശംസിച്ച് ലാറ രംഗത്തെത്തിയിരുന്നു. ‘പുതിയ തലമുറയില്‍ ഏറ്റവും കഴിവുള്ള ബാറ്ററാണ് ശുഭ്മന്‍ ഗില്‍. വരുംവര്‍ഷങ്ങളില്‍ ക്രിക്കറ്റ് ലോകം ഭരിക്കുന്നത് അവനായിരിക്കും. ഒരുപാട് വലിയ റെക്കോര്‍ഡുകള്‍ അവന്‍ തകര്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’, എന്നായിരുന്നു ലാറ പറഞ്ഞത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!