പ്രത്യഷ രക്ഷാ ദൈവസഭയുടെ (PRDS ) നേത്യത്വത്തിൽ പൊയ്കാ തീർത്ഥാടന പദയാത്ര ആരംഭിച്ചു


പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 85 മത് ഉപവാസ ധ്യാനയോഗത്തോട് അനുബന്ധിച്ച് കിഴക്കൻ സോണൽ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പൊയ്കാ തീർത്ഥാടന പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
കല്ലാർ വിശുദ്ധ ആചാര്യ ഭവനത്തിൽ നിന്നും തിരുവല്ല ഇരവിപേരൂർ ശ്രീകുമാരഗുരുദേവ മണ്ഡപത്തിലേക്കാണ് പദയാത്ര നടക്കുന്നത്.
15 ദിവസം നീണ്ടു നിൽക്കുന്ന ഉപവാസ ധ്യാനയോഗത്തിന് ശേഷമാണ് പദയാത്ര ആരംഭിച്ചത്.
PRDS യുവജന സംഘം പ്രസിഡന്റ് മനോജ് കണിയാംമൂല പദയാത്ര ഉദ്ഘാടനം ചെയ്തു.
ഹൈ കൗൺസിൽ അംഗം ശശികുമാർ റ്റി.ജെ അനുഗ്രഹ പ്രഭാഷണം നടത്തി.
പദയാത്ര 28 ന് ഇരവിപേരൂർ ശ്രീകുമാര ഗുരുദേവ മണ്ഡപത്തിൽ എത്തി അനുഗ്രഹം ഏറ്റുവാങ്ങി സമാപിക്കും.
കല്ലാർ, ആദിയാർ പുരം, കാപ്പിപ്പതാൽ , കഞ്ഞി കുഴി തുടങ്ങിയ മേഖലകളിൽ നിന്നും സുധീഷ് കുമാർ , ശരത്ത് കെ.എൻ,അനന്ദു,അമൽ എൻ.ആർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര എത്തിയത്.
250 ളം ഭക്തരാണ് പദയാത്രയിൽ പങ്കെടുക്കുന്നത്.
കേന്ദ്ര സമിതി അംഗം സുജിത്ത് ചില്ലിത്തോട് യുവജന സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി സുനിൽ കുമാരപുരം എന്നിവരാണ് പദയാത്രക്ക് നേതൃത്വം നൽകുന്നത്.