Idukki വാര്‍ത്തകള്‍
പാംബ്ല ഡാമിന്റെ ഷട്ടറുകൾ തുറക്കും


പാംബ്ല ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കാലവർഷത്തിന് ഭാഗമായി തുടർച്ചയായി മഴപെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പുയർന്നുകൊണ്ടിരിക്കുന്നതിനാ ലും മുൻകരുതൽ എന്ന നിലയിൽ ഇന്ന് വൈകുന്നേരം 6.00 മണി മുതൽ പാംബ്ല ഡാമിന്റെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 500 ക്യുമെക്സ് ജലം വരെ ഘട്ടം ഘട്ടമായി പുറത്തേക്കൊഴുകും. പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.