Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂൾ പ്രവേശനോത്സവം നടന്നു

കട്ടപ്പന വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂൾ പ്രവേശനോത്സവം നടന്നു. കട്ടപ്പന വള്ളക്കടവ് സ്നേഹ സദൻ സ്പെഷ്യൽ സ്കൂളിൽ കുട്ടികളുടെ വിവിധ കലാപരിപാടികളൊടെയാണ് പ്രവേശനോത്സവം നടന്നത്. നഗരസഭ ചെയർ പേഴ്സൺ ബീന ടോമി പ്രവേശനോഝസം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജെസി മരിയ അദ്ധ്യക്ഷത വഹിച്ചു.
PTA പ്രസിഡന്റ് എബ്രഹാം ഡോമിനിക്ക് , മദർ സുപ്പിരിയർ ബെറ്റി മരിയ തുടങ്ങിയവർ സംസാരിച്ചു.

















































































































































