ജൂൺ ഒന്ന് മുതൽ പുതിയ മാറ്റങ്ങൾ; ആധാർ അപ്ഡേറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവയിലും മാറ്റം
ജൂൺ ഒന്ന് മുതൽ ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് പുതുക്കൽ എന്നിവയിൽ നിലവിലുള്ള രീതിക്ക് മാറ്റം. ജൂൺ ഒന്ന് മുതൽ വരുന്നത് പുതിയ മാറ്റങ്ങൾ. എൽപിജി സിലിണ്ടർ ഉപയോഗം, ബാങ്ക് അവധികൾ, ആധാർ അപ്ഡേറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവയിലുമാണ് ജൂൺ മാസത്തിൽ പുതിയ മാറ്റങ്ങൾ വരുന്നത്.
പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ
ജൂൺ ഒന്ന് മുതൽ രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ പരിഷ്കാരം വരുത്തിയിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം.
ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കൂടുതൽ പിഴ ചുമത്താനാണ് പുതിയ തീരുമാനം.അമിത വേഗതയിൽ വാഹനം ഓടിക്കുന്നവർ അടയ്ക്കേണ്ട പിഴത്തുക വർധിക്കും.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർ 1000 രൂപ മുതൽ 2000 രൂപ വരെ പിഴ അടയ്ക്കേണ്ടി വരും. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാൽ അവരുടെ രക്ഷിതാക്കൾ നിയമ നടപടി നേരിടേണ്ടി വരും. 25000 രൂപ പിഴ അടയ്ക്കേണ്ടിയും വരും. 25 വയസ്സ് തികയുന്നത് വരെ ഇവർക്ക് ലൈസൻസ് അനുവദിക്കില്ല.
ലൈസൻസിനായി അപേക്ഷിക്കുന്നവർ പ്രാദേശിക ആർടി ഓഫീസിൽ നിന്ന് തന്നെ ഡ്രൈവിങ് ടെസ്റ്റ് ചെയ്യണമെന്ന നിർബന്ധം ഇനിയുണ്ടാവില്ല. സ്വകാര്യ സ്ഥാപനങ്ങൾക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള അനുമതി നടത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.
ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നത് മുതൽ അത് കയ്യിൽ കിട്ടുന്നത് വരെയുള്ള പ്രക്രിയ കൂടുതൽ എളുപ്പമാക്കിയിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഓൺലൈനായും ആർടിഒ ഓഫീസുകളിൽ നേരിട്ടും ഡ്രൈവിങ് ലൈസൻസിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഡ്രൈവിംഗ് ലൈസൻസിനുള്ള ഫീസിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
https://chat.whatsapp.com/H6yIPuK7UmSAdgkB2pQJxL
ആധാർ കാർഡ് അപ്ഡേറ്റ്
10 വർഷം മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവർക്ക് ജൂൺ 14 വരെ ഓൺലൈനായി ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരമുണ്ട്. തിരിച്ചറിയൽ-മേൽവിലാസ രേഖകൾ
👉🏼 myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം.
മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ. ജൂൺ 1 മുതൽ ജൂൺ 14 വരെ ഉപയോക്താക്കൾക്ക് ആധാർ കാർഡുകൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം.
ആധാർ കാർഡ് ഓൺലൈനായി അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തവർക്ക് ഒരാൾക്ക് 50 രൂപ നിരക്കിൽ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
എൽപിജി സിലിണ്ടർ വില
എൽപിജി സിലിണ്ടർ വിലയിലും ജൂൺ 1 മുതൽ മാറ്റങ്ങൾ വരും. എല്ലാ മാസവും ഒന്നാം തീയതിയാണ് എൽപിജി സിലിണ്ടർ വില ക്രമീകരിക്കുന്നത്.