Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജനന-മരണ രജിസ്ട്രേഷൻ; പ്രത്യേക അദാലത്ത്


പീരുമേട് താലൂക്ക് വാഗമൺ വില്ലേജിലെ കോട്ടമല എസ്റ്റേറ്റിലുള്ള അഭ്യസ്തവിദ്യരല്ലാത്ത തൊഴിലാളികളുടെയും മക്കളുടെയും തോട്ടം ആശുപത്രിയിലും എസ്റ്റേറ്റ് ലയങ്ങളിലുമായി നടന്നിട്ടുള്ള രജിസ്റ്റർ ചെയ്യാൻ വിട്ടുപോയ ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക അദാലത്ത് നടത്തുന്നു. ആവശ്യക്കാർക്ക് ഏലപ്പാറ ഗ്രാമപഞ്ചായത്തിൽ നിന്നും ലഭ്യമാക്കുന്ന നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം ജൂൺ 30 വരെ വാഗമൺ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. .