Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന കല്ലുകുന്ന് അംഗനവാടിയോട് അനുബന്ധിച്ച് ക്രഷ് ആരംഭിക്കുന്നതിന് കൗൺസിൽ അംഗികാരം


കട്ടപ്പന കല്ലുകുന്ന് അംഗനവാടിയോട് അനുബന്ധിച്ച് ക്രഷ് ആരംഭിക്കുന്നതിന് കൗൺസിൽ അംഗികാരം.
കട്ടപ്പന നഗരസഭ കൗൺസിൽ യോഗത്തിലാണ് കല്ലു കുന്ന് അംഗനവാടിയോട് ചേർന്ന് ക്രഷ് ആരംഭിക്കുന്നതിന് അംഗികാരം നൽകിയത്.
കട്ടപ്പന വനിത ശിശു വികസന പദ്ധതി ഓഫീസർ നൽകിയ കത്തിനെ തുടർന്നാണ് കൗൺസിൽ അനുമതി നൽകിയത്.
കട്ടപ്പന താലൂക് ആശുപത്രിയിലെ ലാബോറട്ടറിയിലേക്ക് പുതിയ എയർ കണ്ടീഷണർ വാങ്ങുന്നതിനും തീരുമാനമായി.