ജീൻ ഹെൻട്രി ഡു നാൻ്റ് അനുസ്മരണ ഇടുക്കി ജില്ലാ തല ക്വിസ്സ് മൽസര വിജയികൾക്കുള്ള സമ്മാനദാനം നടന്നു

ജീൻ ഹെൻട്രി ഡു നാൻ്റ് അനുസ്മരണ ഇടുക്കി ജില്ലാ തല ക്വിസ്സ് മൽസര വിജയികളായ നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ ടീമിന് ജൂണിയർ റെഡ്ക്രോസ് ജില്ലാ പ്രസിഡൻ്റ് ജെയിംസ് റ്റി മാളിയേക്കൽ സമ്മാനദാനം നിർവ്വഹിച്ചു
ജൂണിയർ റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ജീൻ ഹെൻട്രി ഡുനാൻ്റ് അനുസ്മരണ ജില്ലാതല ക്വിസ്സ് മൽസരംതൊടുപുഴ എപിജെ അബ്ദുൾ കലാം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. സബ്ജില്ലകളിലെ വിജയികളാണ് ജില്ലാതലമൽസരത്തിൽ പങ്കെടുത്തത്. കട്ടപ്പന സബ്ജില്ലയിലെ നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ ജോവാൻ ആൻ മാത്യുവും സ്നേഹാ മോൾ സാജനും ഒന്നാം സ്ഥാനവും നെടുംകണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ അനിരുദ്ധ് നായരും ആര്യശ്രീ സജിയും രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ ജൂണിയർ റെഡ്ക്രോസ് ജില്ലാ കോ ഓർഡിനേറ്റർ ജോർജ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജൂണിയർ റെഡ്ക്രോസ് ജില്ലാ പ്രസിഡൻ്റ് ജെയിംസ് റ്റി മാളിയേക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് ജില്ലാ എക്സിക്യൂട്ടീവ് പി.എസ് ഭോഗീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് ജെനി വി രാഘവൻ, സബ്ജില്ല കോ ഓർഡിനേറ്റർ സുനിത സജീവ്, ഫിലോ കെ ജോൺ എന്നിവർ പ്രസംഗിച്ചു.









































































