6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ശുചീകരണ ദിനം ആചരിക്കും : മന്ത്രി വി ശിവൻകുട്ടി





മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ശുചീകരണ ദിനം ആചരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശുചീകരണ പ്രവർത്തനങ്ങളില്‍ എല്ലാ സംഘടനകളും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.ജൂണ്‍ 3 ന് രാവിലെ 9.30 ന് എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രാദേശികാടിസ്ഥാനത്തില്‍ പ്രവേശനോത്സവം നടക്കും.

സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവായ ഒരു മാർഗ്ഗനിർദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അത് അനുസരിച്ചുള്ള പ്രവർത്തനങ്ങള്‍ നടന്നു വരികയാണ്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സമ്ബൂർണ്ണ ശുചീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സ്‌കൂള്‍ പരിസരം, ക്ലാസ് മുറികള്‍, ടോയ്‌ലറ്റ്‌, കുട്ടികള്‍ ഉപയോഗിക്കുന്ന മറ്റു പൊതുവായ സ്ഥലങ്ങള്‍ എന്നിവയെല്ലാം വൃത്തിയാക്കണം.

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. സ്‌കൂളുകള്‍ തുടർച്ചയായി അടഞ്ഞു കിടക്കുന്നതിനാല്‍ ഇഴജന്തുക്കള്‍ കയറിയിരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത്തരം ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച്‌ അവയുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!