നാട്ടുവാര്‍ത്തകള്‍
ഹോട്ടലുകൾ അടച്ചിടും ; വ്യാപാര മേഖലയിൽ അശാസ്ത്രീയ നിയന്ത്രണങ്ങക്കെതിരേ ചൊവ്വാഴ്ച ഹോട്ടലുകളും അടച്ചിടും
കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയ അശാസ്ത്രീയ നിയന്ത്രണങ്ങൾക്കെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറിന് നടത്തുന്ന കടയടപ്പ് സമരത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും പങ്കുചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കടയടപ്പ് സമരത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ സംസ്ഥാനത്തെ മുഴുവൻ വ്യാപാരമേഖലയ്ക്ക് ഗുണകരമായതിനാലും ഹോട്ടൽ മേഖലയെ ബാധിക്കുന്ന വിഷയമായതിനാലും സമരത്തിൽ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും പങ്കുച്ചേരുമെന്ന് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, സെക്രട്ടറി ജി. ജയപാൽ എന്നിവർ അറിയിച്ചു.