Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന സീഡ് സൊസൈറ്റിയുടെ ഗൃണഭോക്തൃ സംഗമവും പദ്ധതി വിശദീകരണവും വെള്ളിയാഴ്ച രാവിലെ 10ന് കട്ടപ്പനയിൽ നടക്കും


സീഡ് ചീഫ് കോര്‍ഡിനേറ്റര്‍ അനന്ദു കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.
കട്ടപ്പന മുന്‍സിപ്പില്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിൽ
സീഡ് നടത്തുന്ന വിവിധ പ്രൊജക്റ്റുകളുടെ പ്രദര്‍ശനവും നടക്കും.
ചടങ്ങില്‍ സീഡ് പ്രൊജക്ടായ സ്‌കൂട്ടി ഒന്നാം ഘട്ട വിതരണ ഉദ്ഘാടനവും കാര്‍ഷിക യന്ത്രങ്ങളുടെ 50 ശതമാനം സബ്‌സിഡിയോടു കൂടിയ ബുക്കിങ്ങും നടക്കും.
ആദ്യ ഘട്ടമായി കട്ടപ്പന നഗരസഭ പരിധിയിൽ 50% സബ് സീഡിയിൽ 320 സ്കൂട്ടികളാണ് വിതരണം ചെയ്യുന്നത്.
പ്രസിഡന്റ് രാജമ്മ രാജന്‍, സെക്രട്ടറി ബീന സിന്തോള്‍, ജാന്‍സി ഷാജി, ലിസി തോമസ്, സിനി ജോസഫ്, ഇന്ദിര, ശാന്തമ്മ ബാബു, ബിന്ദു ലോഹിതാക്ഷൻ തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.