6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ വിവാദം പുകയുന്നതിനിടെ ഇ പി ജയരാജൻ ഇന്ന് സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കും



ഇന്ന് നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കാനായി ഇ പി ജയരാജൻ തിരുവനന്തപുരത്തെത്തി. കണ്ണൂരിൽ നിന്നും വിമാനമാർഗത്തിലാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയും ശോഭാ സുരേന്ദ്രന്റേയും ദല്ലാൾ നന്ദകുമാറിന്റേയും അവകാശവാദങ്ങളും വിവാദമാകുന്ന പശ്ചാത്തലത്തിൽ ഇ പി യോഗത്തിൽ പങ്കെടുക്കുന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഇന്നലെ വരെ ഇ പി ജയരാജൻ യോഗത്തിൽ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ലായിരുന്നു.

പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഇ പി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിശദീകരണം നൽകുമെന്നാണ് സൂചന. ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതും തുടർന്നുണ്ടായ വിവാദങ്ങളിലും സിപിഐയും അതൃപ്തി പരസ്യമാക്കിയിരുന്നു. എൽഡിഎഫ് കൺവീനറായ ഇ പി ജയരാജൻ മൂലം തെരഞ്ഞെടുപ്പിനോട് അടുത്ത ദിനങ്ങളിൽ മുന്നണി പ്രതിസന്ധിയിലായെന്നും പരക്കെ മുറുമുറുപ്പുകൾ ഉയരുന്നുണ്ട്. ഇ പി ജയരാജനെ ബിജെപിയിലെത്തിക്കാൻ പ്രകാശ് ജാവദേക്കറുമായി ചർച്ച നടന്നെന്നായിരുന്നു ശോഭാ സുരേന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

അതേസമയം ബിജെപി പ്രവേശനം സംബന്ധിച്ച വിവാദം കോണ്‍ഗ്രസ്-ബിജെപി തിരക്കഥയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറയുന്നു. ഇതിനു ദല്ലാള്‍ നന്ദകുമാറിനെ കൂടെ കൂട്ടുകയും ചെയ്തു. പല വിഷയങ്ങളിലും വിവാദം പ്രതീക്ഷിച്ചവർ നിരാശരായെന്നും ഗൂഢാലോചനയാണ് നടന്നതെന്നും ഇ.പി ആരോപിക്കുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!