ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ നിരോധിത കീടനാശികളുടെ ഉപയോഗം വർദ്ധിക്കുന്നു
ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ നിരോധിത കീടനാശികളുടെ ഉപയോഗം വർദ്ധിക്കുന്നു. ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങൾ നിരോധിത കീടനാശിനിയുടെ പിടിയിൽ .
മോണോസൽ പോലുള്ള റെഡ് ലേബൽ കീടനാശികളാണ് തോട്ടങ്ങളിൽ തളിക്കുന്നത്.
മോണോസൽ പോലുള്ള മരുന്നുകൾ വിൽക്കാനോ, സ്റ്റോക്ക് ചെയ്യാനോ കേരളത്തിൽ ആർക്കും നിയമപരമായി ലൈസൻസ് ഇല്ല .
എന്നാൽ കേരളത്തിൽ നിരോധിച്ച മരുന്നുകൾ തമിഴ്നാട്ടിൽ സുലഭമായി ലഭിക്കും.
തമിഴ് നാട്ടിൽ നിന്ന് വെളുപ്പിന് തോട്ടം തൊഴിലാളികളുമായി എത്തുന്ന ചില വാഹനങ്ങളിലാണ് ഇത്തരത്തിലുള്ള മരുന്നുകൾ ഇടുക്കി ജില്ലയിൽ എത്തിക്കുന്നത്.
ഇടുക്കി ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന ഏലക്കയിൽ കീടനാശിനിയുടെ അളവ് കൂടുതൽ കണ്ടത്തിയതിനാൽ മുൻപ് വിദേശത്തേയ്ക്ക് അയച്ച ഏലക്ക തിരിച്ചയച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
തുടർന്ന് സ്പൈസസ് ബോർഡ് ഏലക്ക സ്റ്റോറുകളിൽ പരിശോധന നടത്തുകയും കായ് ഉണങ്ങുമ്പോൾ കളറിനും തൂക്കത്തിനുമായി ചില മരുന്നുകൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ തോട്ടങ്ങളിൽ നിരോധിത കീടനാശിനിയുടെ ഉപയോഗവും വർദ്ധിക്കുന്നത്.
ചെക്കു പോസ്റ്റുകളിൽ പരിശോധനകൾ ശക്തമാക്കിയില്ലങ്കിൽ ഇടുക്കി ജില്ലയിലെ തോട്ടം മേഖല പൂർണ്ണമായും നശിക്കും.