Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പത്തനംതിട്ടയിൽ കള്ളവോട്ടിനായി എൽഡിഎഫ് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നു; പരാതിയുമായി യുഡിഎഫ്


കള്ളവോട്ട് പരാതിയുമായി യുഡിഎഫ്.പത്തനംതിട്ടയിൽ ഇടതുമുന്നണി കള്ളവോട്ടിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നു എന്നാണ് യുഡിഎഫിൻ്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ പരാതി നൽകി.
കള്ളവോട്ട് ചെയ്യേണ്ടവരുടെ യോഗം ഇടതുമുന്നണി വിളിച്ചു ചേർത്തുവെന്ന് പരാതിയിൽ പറയുന്നു. വരണാധികാരിക്കാണ് പരാതി നൽകിയിരിക്കുന്നത്. കള്ളവോട്ട് ചെയ്യുന്നവർക്ക് ക്ലാസ് എടുക്കാൻ ഒരു എംഎൽഎ പോയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻറണി ആരോപിച്ചു.