Idukki വാര്‍ത്തകള്‍
വിജിലൻസ് നടത്തിയ പരിശോധനയിൽ കെഎസ്ഇബി കട്ടപ്പന സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയറുടെ പക്കൽനിന്ന് 2,35,700 രൂപ പിടികൂടി

വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരം ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലാണ് വെള്ളിയാഴ്‌ച പരിശോധന നടന്നത്.
കട്ടപ്പന സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർക്കുപുറമേ മറ്റ് ഉദ്യോഗസ്ഥർ ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി.













































































