Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന നഗരസഭ മാംസ സ്റ്റാളിനെതിരെയുള്ള ഹർജി ഹൈക്കോടതി മാറ്റിവച്ചു



കട്ടപ്പന നഗരസഭ വക ഇറച്ചിക്കട അപകടാവസ്ഥയിലായ കെട്ടിടത്തിലാണ്
പ്രവർത്തിക്കുന്നതെ ന്നും മുനിസിപ്പാലിറ്റി ചട്ടം ലംഘിച്ച് ലൈസൻസ് നൽകിയെന്നും കാട്ടി ബിജു വൈശ്യൻപറമ്പിൽഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടർന്ന് അസി: എഞ്ചിനിയർ കട പരിശോധിക്കുകയും അപകടാവസ്ഥയിലാണന്നും കണ്ടെത്തി. ഇതോടെ നഗരസഭ കട അടക്കുകയും ചെയ്തു.

തുടർന്ന് സമീപത്തെ ഷെഡിലേക്ക് മാറ്റി താൽക്കാലികമായി കട പ്രവർത്തനം ആരംഭിച്ചു. ഏപ്രിൽ ഒന്നിന്ന് 55 ലക്ഷം രൂപാക്ക് പുതിയ കരാറുകാരൻ കട ലേലത്തിൽ പിടിച്ച് വില കുറച്ച് വിൽപ്പനയും ആരംഭിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡ് കട അടക്കാൻ നോട്ടീസ് നൽകിയെന്ന് പറഞ്ഞ് കരാറുകാൻ ഒരു ദിവസം കട അടച്ചിടുകയും ചെയ്തു. അടുത്ത ദിവസം വില കൂട്ടി വിൽപ്പന ആരംഭിക്കുകയും ചെയ്തു. ഇത് ഏറേ ചർച്ചകൾക്കും കാരണമായി.


ഒൻപതാം തീയതി ഹൈക്കോടതി പരിഗണനയിൽ ഇരുന്ന കേസ് മാറ്റി വച്ചതായി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. ജെ ബെന്നി പറഞ്ഞു.

നഗരസഭ മാംസസ്റ്റാൾ അടക്കുവാൻ നിർദ്ദേശം നൽകിയിട്ടില്ലന്നും വില കുറച്ചതും കൂട്ടിയതും നഗരസഭ പറഞ്ഞിട്ടല്ലന്നും വൈസ് ചെയർമാൻ വ്യക്തമാക്കി









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!