രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് ചെന്നൈയിൽ


രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും. വൈകിട്ട് ആറിന് ചെന്നൈ പോണ്ടിബസാറിൽ റോഡ് ഷോയിൽ പങ്കെടുക്കും. ചെന്നൈ സൗത്ത് മണ്ഡലം സ്ഥാനാർത്ഥി തമിഴിസൈ സൗന്ദർ രാജൻ, സെൻട്രൽ മണ്ഡലം സ്ഥാനാർത്ഥി വിനോജ് പി ശെൽവം എന്നിവർക്കായാണ് റോഡ് ഷോ സംഘടിപ്പിയ്ക്കുന്നത്.
നാളെ രാവിലെ വെല്ലൂരിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വെല്ലൂർ മണ്ഡലം സ്ഥാനാർഥി എ സി ഷൺമുഖം, ധർമപുരി മണ്ഡലം പിഎംകെ സ്ഥാനാർഥി സൗമ്യ അൻപുമണി എന്നിവർക്കായി പ്രധാനമന്ത്രി വോട്ടഭ്യർത്ഥിയ്ക്കും. ഉച്ചയ്ക്ക് ശേഷം മോട്ടുപ്പാളയത്ത് നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും നരേന്ദ്രമോദി പങ്കെടുക്കും.
കോയമ്പത്തൂർ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ അണ്ണാമല, കേന്ദ്രമന്ത്രിയും നീലഗിരി മണ്ഡലം സ്ഥാനാർഥിയുമായ എൽ മുരുകൻ, പൊള്ളാച്ചി സ്ഥാനാർഥി കെ. വസന്തരാജൻ എന്നിവർക്കായി പ്രധാനമന്ത്രി വോട്ടഭ്യർത്ഥിയ്ക്കും.