Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വേനൽ ചൂടിൽ വാടിക്കരിഞ്ഞ് ഏലം മേഖല
വേനൽ മഴ ഒഴിഞ്ഞു നിൽക്കുന്നതിനാലും ചൂട് ശക്തമായി തുടരുന്നതിനാലും ഏലം മേഖല കടുത്ത പ്രതിസന്ധിയിലാണ്. മാർച്ചു മാസത്തിൽത്തന്നെ ഹൈറേഞ്ചിൻറെ ഭൂരിഭാഗം സ്ഥലങ്ങളിലും ജലക്ഷാമം രൂക്ഷമായി.
കുഴൽ കിണറുകൾ ഉൾപ്പെടെ വറ്റിയതോ ടെ നനയ്ക്കാൻ വെള്ളമില്ല. അതിനാൽ ഏലച്ചെടികൾ വ്യാപക മായി ഉണങ്ങി നശിക്കുകയാണ്.
ഇതിനിടെ പലവിധ രോഗ,കീട ബാധകളും ഏലച്ചെടികൾ നശിക്കാൻ കാരണമാകുന്നു.
2023 ഏപ്രിൽ ആദ്യവാരം 1350 രൂപ വരെയായിരുന്ന ഒരുകിലോ ഏലക്കായുടെ നിലവിലെ ശരാശരി വില 1500നു മുകളിലാണ്.
വളം, കീടനാശിനി, തൊഴിലാളികളുടെ കൂലി തുടങ്ങിയവയുടെ ചെലവ് വൻതോതിൽ വർധിച്ചപോതെ ഉൽപന്നം വിറ്റുകിട്ടുന്ന തൃകപോലും കൃഷിക്കായി മുടക്കാൻ തികയാത്ത സ്ഥിതിയിലാണ് കർഷകർ.
ഈവർഷം ഉൽപാദനം കാര്യമായി കുറഞ്ഞതും കർഷകർക്ക് തിരിച്ചടിയായി.