Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടിപ്പെരിയാർ 59ാം മൈലിന് സമീപമാണ് പുൽമേടിന് തീപിടിച്ചത്
തുടർന്ന് പീരുമേട് ഫയർ ഫോഴ്സിൽ വിവരമറിയിച്ചതോടെ പീരുമേട്
ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ തീ ഭാഗികമായി അണക്കാൻ സാധിച്ചു. കടുത്ത വേനലിൽ കുന്നുകളിലെ പുല്ല് ഉണങ്ങി കരിഞ്ഞ് നിൽക്കുകയാണ്. ആരോ മനപൂർവ്വം ഉണക്ക പുല്ലിന് തീവച്ചതാകാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു. വേനൽകാലത്ത് തീ പടരാതിരിക്കാൻ വേണ്ട മുൻകരുതൽ കരുതൽ ഉണ്ടാകണമെന്ന് പീരുമേട് അഗ്നിശമന സേന വിഭാഗം അറിയിച്ചു. പുല്ലുമേടിൽപടർന്ന തീ ജനവാസ മേഖലയിലേക്ക് പടരാതിരിക്കുന്നതിനായുള്ള പ്രാഥമിക നടപടികളാണ് ഫയർഫോഴ്സ് സംഘവും നാട്ടുകാരും ആദ്യം സ്വീകരിച്ചത് ഇതോടെ തീ ജനവാസ മേഖലയിലേക്ക് പടർന്ന് വലിയ അപകടം സൃഷ്ടിക്കുന്നത് ഒഴിവായി