സെമി ഒളിമ്പിക് നിലവാരത്തിലുള്ള ജില്ലയിലെ ആദ്യത്തെ നീന്തൽ പരിശീലന കേന്ദ്രം കട്ടപ്പന ഓസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു
ഓസ്സാനം സ്വിമ്മിംഗ് അക്കാഡമിയുടെ കിഴിൽ കട്ടപ്പന ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് നീന്തൽ പരിശീലന കേന്ദ്രം ഏപ്രിൽ ഒന്നു മുതൽ പ്രവർത്തിച്ചു ആരംഭിച്ചത്.
രാവിലെ 10ന് കാഞ്ഞിപ്പള്ളി രൂപതയുടെ മുൻ മെത്രാൻ മാർ മാത്യു
അറക്കൽ സ്വിമ്മിങ് പൂളിന്റെ ആശിർവാദ കർമ്മം നിവഹിച്ചു.
നഗരസഭ ചെയർ പേഴ്സൺ ബീന ടോമി, വൈസ് ചെയർമാൻ അഡ്വ: കെ. ജെ ബെന്നി, കൗൺസിലർ സോണിയ ജെയ്ബി,
സ്കൂൾ മാനേജർ ഫാ. ജോസ് മാത്യു പറപ്പള്ളിയിൽ, ആക്കാഡാമി ഡയറക്ടർ ഫാ. മനു മാത്യു, ബേബിച്ചൻ കണയംപ്ലാക്കൽ,ആ ക്ക് തുടങ്ങിയവർ സംസാരിച്ചു.
സെമി ഒളിമ്പിക്സ് നിലവാരത്തിൽ എല്ലാ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച നീന്തൽ കുളത്തിന് 25 മീറ്റർ നീളവും 12.5 മീറ്റർ വീതിയും ആറു മത്സര ട്രാക്കുകളും ഉണ്ട്.
ദേശീയ അന്തർദേശീയ നീന്തൽ മത്സരങ്ങൾ നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വാഹന പാർക്കിങ്, ഗാലറി, മിനി ഭക്ഷണ ശാല തുടങ്ങി എല്ലാ
സൗകര്യം ഉണ്ടാകും. സംസ്‌ഥാനത്തു ഏറ്റവും കൂടുതൽ ഡാമുകൾ ഇടുക്കി ജില്ലയിലാണെങ്കിലും മുങ്ങിമരണങ്ങൾ പതിവാണ്.
ശരിയായ നീന്തൽ പരിശീലനത്തിന്റെ അഭാവമാണ് ഇതിന് ഒരു കാരണം. ചെറുപ്പത്തിലെ നീന്തൽ പഠിക്കാൻ ഒരവസരം ലഭിച്ചാൽ ഇതിന് ഒരുപരിധി വരെ പരിഹാരമാകും.
ഇതോടൊപ്പം കുട്ടികൾക്ക് വിദഗ്ദ്ധ നീന്തൽ പരിശീലനം നൽകി നമ്മുടെ കുട്ടികളെ ദേശീയ അന്തർദേശീയ നീന്തൽ മത്സരങ്ങൾക്ക് പ്രാപ്ത മാക്കുക എന്നൊരു ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കുട്ടികളാടൊപ്പം പുരുഷന്മാർക്കും സ്ശ്രീകൾക്കും നീന്തൽ പരിശീലനത്തിന് സൗകര്യവും അക്കാദമി ഒരുക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
അടുത്ത വിദ്യാഭ്യാസ വർഷം മുതൽ ഓസ്സാനം സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യർഥികൾക്കും പഠനത്തോടൊപ്പം നീന്തൽ പരിശീലനത്തിനും അവസരം ഉണ്ടാകും.
സ്വിമ്മിങ് പൂൾ
രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെ പ്രവർത്തിക്കും.
രാവിലെയും വൈകുന്നേരവും സ്വിമ്മിംഗ് പൂളിൽ ചൂടുവെള്ളം ലഭ്യമാണ്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സംവിധാനങ്ങൾ.
ഹെയർ ഡ്രയർ റൂം,ലോക്കർ റൂം, എന്നിവയും ലഭ്യമാണ്.
നീന്തൽ കുളം
മുഴുവൻ സമയവും നീന്തൽ പരിശീലകരുടെ നിരീക്ഷണത്തിൽ ആയിരിക്കും.
സ്വിമ്മിംഗ് പഠനം പൂർത്തിയാക്കുന്നവർക്ക് അംഗീകരിക്കപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതാണ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയ ക്രമീകരണങ്ങൾ.
പെൺകുട്ടികൾക്ക് വനിതാ പരിശീലകരുടെ സേവനം എന്നിവയും ഇവിടെ ലഭ്യമായിരിക്കും.