Idukki വാര്‍ത്തകള്‍
സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ 300 പേര്‍ക്ക് കോവിഡ്-19 വാക്‌സിന്‍ സൗജന്യമായി നല്‍കും
കട്ടപ്പന: സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ 300 പേര്‍ക്ക് കോവിഡ്-19 വാക്‌സിന്‍ സൗജന്യമായി നല്‍കും. ജില്ലയിലുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 45 വയസിനുമുകളില്‍ പ്രായമുള്ളതും ആദ്യം രജിസ്റ്റര്‍ ചെയ്യുന്നതുമായ 300 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. താല്‍പര്യമുളളതുമായ ആളുകള്‍ തങ്ങളുടെ ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി, റേഷന്‍ കാര്‍ഡിന്റെ കോപ്പി എന്നിവ ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പ് ആശുപത്രി ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്. വാക്‌സിന്‍ ലഭിക്കുന്ന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. ഫോണ്‍: 04868 257000.