Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
‘ആ ഗോപിയല്ല ഈ ഗോപി’;സുരേഷ് ഗോപിയെ അനുഗ്രഹിച്ചുള്ള പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപി ആശാന്
തൃശ്ശൂർ: ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്ക് വേണ്ടി തന്റെ പിതാവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി കലാമണ്ഡലം ഗോപി ആശാൻ്റെ മകൻ രഘുരാജ്. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം നടത്തിയ പ്രതികരണം വലിയ ചർച്ചയാകുകയും ചെയ്തു.
സുരേഷ് ഗോപിക്ക് അനുഗ്രഹം നൽകണമെന്ന് പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടർ ബന്ധപ്പെട്ടു, നിരസിച്ചപ്പോൾ പത്മഭൂഷൺ വാഗ്ദാനം ചെയ. അങ്ങനെയുള്ള പത്മഭൂഷൺ വേണ്ടെന്ന് തൻ്റെ അച്ഛൻ പറഞ്ഞതായും രഘുരാജ് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. ചർച്ചയായതോടെ പോസ്റ്റ് രഘുരാജ് ഫെയ്സ്ബുക്കിൽ നിന്ന് പിൻവലിച്ചു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ മാത്രമാണ് തൻ്റെ പോസ്റ്റെന്നും ചർച്ച അവസാനിപ്പിക്കണമെന്നും പിന്നീട് അദ്ദേഹം പ്രതികരിച്ചു.