Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സണ്ണിയുടെ കൃഷിയിടത്തിൽ വിളയുന്ന കത്രിക്കയുടെ തൂക്കം ഒന്നേകാൽ കിലോഗ്രാം
അഞ്ചു സെൻറ് സ്ഥലത്ത് അത്ഭുതം വിളിക്കുകയാണ് ഇടുക്കി കല്ലാർ കുരിശുപാറയിലെ
സണ്ണി മൂഴിക്കുഴിയിൽ എന്ന കർഷകൻ എണ്ണൂറു ഗ്രാം മുതൽ
ഒന്നേകാൽ കിലോഗ്രാം വരെ തൂക്കമുള്ള കത്രിക്കയാണ് പച്ചക്കറികളിൽ താരം. കാബേജ്, തക്കാളി, പയർ, ബീൻസ്, ചീര,പച്ചമുളക് എന്നിവയും ഈ കൃഷിയിടത്തിലുണ്ട്
പള്ളിവാസൽ കൃഷിഭവന് കീഴിലുള്ള ഈ പ്രദേശത്ത് വർഷങ്ങളായി
പച്ചക്കറികൃഷിയിൽ സണ്ണിയും കുടുംബവും ശ്രദ്ധിക്കുന്നു. തികച്ചും ജൈവ രീതിയിലാണ് പച്ചക്കറികൾ വിളയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്
രണ്ടു കിലോഗ്രാം തൂക്കമുള്ള കത്രിക ഉൽപ്പാദിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ സണ്ണിയും കുടുംബവും