Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ മുന്നണി സ്ഥാനാർത്ഥി ചിത്രങ്ങൾ പൂർണ്ണമായി തെളിഞ്ഞു


ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ മുന്നണി സ്ഥാനാർത്ഥി ചിത്രങ്ങൾ പൂർണമായി തെളിഞ്ഞു. വാശിയേറിയ മത്സരം നടക്കുന്ന ഇടുക്കിയിൽ മുന്നണി സ്ഥാനാർത്ഥി ചിത്രങ്ങൾ പൂർണമായി തെളിഞ്ഞു.
സിറ്റിംഗ് MP അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസിനെ തന്നെയാണ് സീറ്റ് നിലനിർത്താൻ യു.ഡി.എഫ് ഇറക്കിയിരിക്കുന്നത്. എന്നാൽ LDF മുൻ MP അഡ്വക്കേറ്റ് ജോയിസ് ജോർജിനെയാണ് 2014ലെ വിജയം ആവർത്തിക്കുന്നതിനായി LDF കളത്തിൽ ഇറക്കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ നേട്ടങ്ങൾ മുൻ നിർത്തി വോട്ടു നേടുന്നതിനായി NDA സ്ഥാനാർത്ഥിയായി ഇത്തവണയും മത്സര രംഗത്തേക്കെത്തിയിരിക്കുന്നത് അഡ്വക്കേറ്റ് സംഗീത വിശ്വനാഥനാണ്.
മൂവരും അഭിഭാഷകരെന്ന പ്രത്യേകതയുമുണ്ട്. മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി മുന്നോട്ടു പോകുകയാണ്.