Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബിഡിജെഎസ് സ്ഥാനാര്‍ഥിക പട്ടിക പൂര്‍ത്തിയായി. ഇടുക്കിയില്‍ സംഗീത വിശ്വനാഥൻ


കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ബിഡിജെഎസ് സ്ഥാനാര്‍ഥിക പട്ടിക പൂര്‍ത്തിയായി. തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്തും ഇടുക്കിയില്‍ സംഗീത വിശ്വനാഥനും മത്സരിക്കും.
ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ കോട്ടയത്ത് വാർത്താസമ്മേളനം നടത്തിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ മാവേലിക്കര ചാലക്കുടി സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയിൽ കെ.എ.ഉണ്ണിക്കൃഷ്‌ണനും മാവേലിക്കരയിൽ ബൈജു കലാശാലയും ആണ് മത്സരിക്കുന്നത്. എൻഡിഎ മുന്നണിയിൽ നാലു സീറ്റുകളാണ് ബിഡിജെഎസിന് ലഭിച്ചിരുന്നത്