Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാർഷിക വിളനാശം – ബാങ്ക് അക്കൗണ്ടിലെ സാങ്കേതിക തകരാർ കാരണം ആനുകൂല്യങ്ങൾ ലഭിക്കാത്തവർ ഉടൻ കൃഷിഭവനുമായി ബന്ധപ്പെടണം
പ്രകൃതിക്ഷോഭത്തിൽ വിളനാശം ഉണ്ടായ കർഷകർ ആനുകൂല്യത്തിന് കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടുകളിൽ തുക ക്രെഡിറ്റ് ചെയ്യാൻ സാധിക്കുന്നില്ല എന്ന എസ്എംഎസ് സന്ദേശം ട്രഷറിയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ചില കർഷകർക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ എസ്എംഎസ് ലഭിച്ചിട്ടുള്ള കർഷകർ എസ് എം എസ് കിട്ടി അഞ്ച് ദിവസത്തിനുള്ളിലും, ഇനി ലഭിക്കുന്നവർ അതത് ദിവസങ്ങളിലും ബന്ധപ്പെട്ട കൃഷിഭവനുകളെ സമീപിച്ച് കൃത്യമായ ബാങ്ക് അക്കൗണ്ട്, ഐ എഫ് എസ് സി വിവരങ്ങൾ നൽകണം. അക്കൗണ്ട് വിവരങ്ങൾ നൽകുന്നതിനോടൊപ്പം പാസ്ബുക്കിന്റെ പകർപ്പ് കൂടെ സമർപ്പിക്കണമെന്നും സമയക്ലിപ്തത പാലിക്കണമെന്നും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.