നാട്ടുവാര്‍ത്തകള്‍
അണക്കര മോണ്ട്ഫോർട്ട് സ്കൂളിന് സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു വണ്ടൻമേട് ആമയാർ സ്വദേശിയായ സന്തോഷിന് പരിക്കേറ്റു


അണക്കര മോണ്ട്ഫോർട്ട് സ്കൂളിന് സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു വണ്ടൻമേട് ആമയാർ സ്വദേശിയായ സന്തോഷിന് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടുകൂടി ആയിരുന്നു അപകടം ഉണ്ടായത്. സന്തോഷ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ആയിരുന്നു അപകടം. അപകടത്തിൽ സന്തോഷിന്റെ കൈകാലുകൾക്ക് ഒടിവ് സംഭവിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻതന്നെ സന്തോഷിനെ അണക്കരയിലെ സ്വകാര്യഹോസ്പിറ്റലിലും,പിന്നീട് കട്ടപ്പന സഹകരണ ഹോസ്പിറ്റല് ലേയ്കും കൊണ്ടുപോയി. അണക്കര സ്വദേശിയുടെ കാറുമായാണ് കൂട്ടിയിടിച്ചത്. അപകടകാരണം വ്യക്തമല്ല