Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന പള്ളിക്കവല ഫുട്പാത്തിലെ സ്ലാബ് തകരുന്നത് നിത്യ സംഭവം


കട്ടപ്പന പള്ളിക്കവല ഫുട്പാത്തിലെ സ്ലാബ് തകരുന്നത് നിത്യ സംഭവം.
നൂറുകണക്കിന് വിദ്യാർത്ഥികളും കാൽനടയാത്രക്കാരും നിത്യേന സഞ്ചരിക്കുന്ന കട്ടപ്പന പള്ളിക്കവല ഫുട്പാത്തിലെ സ്ലാബാണ് തകർന്നിരിക്കുന്നത്.
20 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചാതാണ് ഫുട്പാത്ത്.
അതിന് ശേഷം റോഡ് നവികരിച്ചെങ്കിലും ഫുട് പാത്ത് നവീകരണം നടന്നിട്ടില്ല.
4 മാസംമുമ്പ് വാഹനം കയറ്റിയതുമൂലം സ്ലാബ് തകർന്നിരുന്നു.
അപകാടാവസ്ഥ ഇടുക്കി ലൈവ് റിപ്പോർട്ട് ചെയ്തതോടെ PWD ഇടപെട്ട് 4 സ്ലാബുകൾ മാറ്റി ഇടുകയും ചെയ്തു.
അതിന് ശേഷമാണ് ഫുട്പാത്തിലെ രണ്ട് ഇടത്ത് സ്ലാബ് തകർന്ന് കമ്പിതെളിഞ്ഞിരിക്കുന്നത്.
അപകടമുണ്ടാകുന്നതിന് മുമ്പ് ഫുട്പാത്ത് നവീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.