6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഹൈക്കോടതിയിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണെന്ന് അവകാശപ്പെട്ട് തേനി ജില്ലാ കലക്ടറെ സാമൂഹ്യ മാധ്യമത്തിലൂടെ ഭീക്ഷണിപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി



തേനി:ഹൈക്കോടതിയിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണെന്ന് അവകാശപ്പെട്ട് തേനി ജില്ലാ കലക്ടറെ സാമൂഹ്യ മാധ്യമത്തിലൂടെ ഭീക്ഷണിപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി.മധുര
സമ്മട്ടിപുരം  സ്വദേശി രാമകൃഷ്ണൻ (49) ആണ് അറസ്റ്റിലായത്.

ഉത്തംപാളയം നാരായണതേവൻപ്പെട്ടി സർക്കാർ എയ്ഡഡ് സ്കൂളിലെ പ്രധാനാധ്യാപകനായ  ചന്ദ്രശേഖരൻ എന്നയാൾക്കെതിരെ രണ്ടാഴ്ച മുമ്പ് കലക്ടറുടെ ഔദ്യോഗിക ഇമെയിൽ മുഖാന്തിരം പരാതി നല്കിയിരുന്നു.തൻ്റെ  ബന്ധുക്കൾക്കെതിരെ ചന്ദ്രശേഖരൻ നിരന്തരം  സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തികരമായ പരാമങ്ങൾ നടത്തുകയാണെന്നും ഇയാൾക്കെതിരെ  നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതി.ഇതിന് പിന്നാലെ തൻ്റെ പരാതിയിൽ  അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറുടെ വാട്‌സ് ആപ്പിലേക്ക് നിരന്തരം സന്ദേശങ്ങൾ അയച്ചു.

താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണെന്നും
അധ്യാപകനെതിരെ നടപടിയെടുത്തില്ലെങ്കിൽ കലക്ടർക്കെതിരെ  ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ഇയാൾ ഭീക്ഷണി മുഴക്കി. ഇതോടെ ജില്ലാ ഭരണകൂടം തേനി ജില്ലാ പൊലീസ് മേധാവിക്ക്  പരാതി നൽകുകയായിരുന്നു.പൊലീസ് നടത്തിയ  അന്വേഷണത്തിലാണ്  ഇയാൾ വ്യാജ അഭിഭാഷകനാണെന്ന് കണ്ടെത്തിയത്.

താൻ ഡൊമിനിക് ജോസഫ് എന്ന പേരിൽ കേരളത്തിൽ നീയമ പഠനം നടത്തിയിട്ടുണ്ടെന്നും ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞുവെങ്കിലും ഇതും വ്യാജമാണെന്ന് തെളിഞ്ഞു.തിരുപ്പൂർ, തഞ്ചാവൂർ, രാമനാഥപുരം ജില്ലകളിലായി ഇരുപതിലധികം മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!