മാലിന്യമുക്തം നവകേരളം കലാജാഥ പെരുവന്താനത്ത് സമാപിച്ചു
മാലിന്യമുക്തം നവകേരളം കാമ്പയ്‌ന്റെ ഭാഗമായി ഫെബ്രുവരി 12ന് ആരംഭിച്ച കലാജാഥ പെരുവന്താനത്ത് സമാപിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്ററ് ഡയറക്ടര്‍ കെ.വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
മാലിന്യമുക്തം നവകേരളം ജില്ലാ കാമ്പയ്ന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ശുചിത്വ മിഷനും സംയുക്തമായാണ് ജില്ലയിലുടനീളം കലാജാഥ സംഘടിപ്പിച്ചത്. ജില്ലയിലെ 77 വേദികളില്‍ കലാജാഥ പര്യടനം നടത്തി. കലാജാഥ എത്തിയ ഓരോ വേദിയിലും പൊതുജനങ്ങള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ശുചിത്വ മിഷന്‍ ജീവനക്കാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ സ്‌നേഹിത ജീവനക്കാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലേഴ്‌സ്, കുടുംബശ്രീ എഡിഎസ്, സിഡിഎസ് അംഗങ്ങള്‍ തുടങ്ങി 250 ല്‍ അധികം പേര്‍ പങ്കെടുത്തു.
സമാപനച്ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീലേഖ സി പദ്ധതി വിശദീകരണം നടത്തി. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍, കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ഡോമിനിക്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ആശാ മോള്‍ വി എം, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ അഷിത, കൊക്കയാര്‍ ചെയര്‍പേഴ്‌സണ്‍ ഐസിമോള്‍, പെരുവന്താനം കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍, ജില്ല ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ സൗമ്യ ഐ.എസ്, എ. ഡി. എം. സി. ആശാമോള്‍ വി. എം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സമാപന ചടങ്ങില്‍ കലാജാഥയില്‍ അഭിനയിച്ചവരെ ആദരിച്ചു.