പെരുവന്താനം സെന്റ്. ആന്റണീസ് കോളേജിലെ വിമൻ സെൽ ഉദ്ഘാടനം നടന്നു

പെരുവന്താനം സെന്റ്. ആന്റണീസ് കോളേജിലെ വിമൻ സെൽ ഉദ്ഘാടനം പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ. മരിയ ഉമ്മന്‍ നിർവ്വഹിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സുപര്‍ണ്ണ രാജു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ആമുഖ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിനു മറ്റക്കര മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
ഓരോ കുടുംബത്തിലെയും സ്ത്രീകളാണ് ആ ഭവനത്തിന്റെ ഭാവി നിർണ്ണയിക്കുന്നത്. ഓരോ കുടുംബവും സുസ്ഥിരത സാമ്പത്തികമായി മൂല്യബോധത്തിലൂന്നി കൈവരിക്കുമ്പോൾ രാജ്യത്തിന്റെ ഭാവിയും സുരക്ഷിതമാകുമെന്നും അവർ പറഞ്ഞു. തീരുമാനങ്ങളിലെ പൂർണ്ണതയാണ് വ്യത്യസ്തത കൈവരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വിമന്‍ സെല്‍ കോര്‍ഡിനേറ്റര്‍ ഷാന്റിമോള്‍ എസ് സ്വാഗതവും, ക്രിസ്റ്റി ജോസ് കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് പെണ്‍കുട്ടികള്‍ അവതരിപ്പിച്ച കരാട്ടെ, കളരി എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. തുടർന്ന് ഈ വർഷം നടപ്പിലാക്കുന്ന വ്യത്യസ്തമായ പ്രോജക്ടുകളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. പെൺകുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ ഉദ്ഘാടന സമ്മേളനം വർണ്ണാഭമായി.

















































































































































