Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന സെന്റ് ജോർജ് എൽ പി സ്കൂളിന്റെ 68മത് വാർഷികാഘോഷം നടന്നു


കട്ടപ്പന സെന്റ് ജോർജ് എൽ പി സ്കൂളിന്റെ വാർഷികാഘോഷം നടന്നു.കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ജെ സേവ്യർ ഉദ്ഘാടനം നിർവഹിച്ചു.സ്കൂളിന്റെ 68മത് വാർഷികമാണ് സ്പെക്ട്ര 2024 എന്ന പേരിൽ വിപുലമായി ആഘോഷിച്ചത്.സെന്റ് ജോർജ് പള്ളിയുടെ പാരീഷ്ഹാളിലായിരുന്നു
പരിപാടി.സ്കൂൾ മാനേജർ ഫാ. ജോസ് മാത്യു പറപ്പള്ളിൽ അധ്യക്ഷനായി.പി റ്റി എ പ്രസിഡന്റ് ജയ്ബി ജോസഫ് സ്കൂൾ പത്രപ്രകാശനവും ഉപഹാര സമർപ്പണവും നിർവഹിച്ചു.വാർഡ് കൗൺസിലർ സോണിയ ജയ്ബി മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ ഹെഡ്മാസ്റ്റർ ദീപു ജേക്കബ്,പ്രിൻസിപ്പാൾ കെ.സി മാണി,എം പി റ്റി എ പ്രസിഡന്റ് ബിന്ദു അഭിലാഷ്,മാസ്റ്റർ എൻവീസ് കെ റോബിൻ,കുമാരി അബിന റോസ് നൈനാൻ,സോണിമോൾ ആന്റണി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്നു