സമരാഗ്നി വേദിയിലെ ദേശീയഗാനം; ‘പ്രതിഭാധനനായ ഒരു അഭിനേതാവ് ആയിരുന്നു മാമുക്കോയ’യെന്ന് വി ശിവൻകുട്ടി

സമരാഗ്നിയോ വേദിയിൽ ദേശീയഗാനം തെറ്റായി പാടിയ വിഷയത്തിൽ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിഭാധനനായ ഒരു അഭിനേതാവ് ആയിരുന്നു മാമുക്കോയ.. എന്നായിരുന്നു മാമുക്കോയയുടെ ചിത്രം ഉൾപ്പെടെ പങ്കുവച്ച് മന്ത്രി വിമർശിച്ചത്.
വി ശിവന്കുട്ടിക്ക് പുറമെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, എംഎൽഎ വി കെ പ്രശാന്ത് തുടങ്ങിയവരും ഫേസ്ബുക്കിൽ വിമർശനവുമായി രംഗത്തെത്തി. ജയ മംഗളം …ജയ മംഗളം …ഏവർക്കും ശുഭരാത്രി എന്നായിരുന്നു വി കെ പ്രശാന്ത് കുറിച്ചത്.
അതേസമയംദേശീയഗാനം തെറ്റായി പാടിയ വിഷയത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കൾക്ക് വേണമെന്നാണ് ഹാരിസ് ഫേസ്ബുക്കിൽ കുറിച്ചത്.
നേതാക്കളുടെ ജാഗ്രത കുറവിന് നൽകേണ്ടി വരുന്നത് കനത്ത വിലയാണ്. എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കാറ്റിൽ പറന്നു പോയിട്ടുണ്ട്. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാൻ കഴിയില്ല. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടരുമെന്നും ഹാരിസ് മുദൂർ.
കോൺഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന പരിപാടിയിൽ ദേശീയഗാനം തെറ്റിച്ച് പാടി ഡിസിസി അധ്യക്ഷന്‍ പാലോട് രവി. അബദ്ധം മനസിലാക്കിയ ടി സിദ്ദിഖ് ഉടന്‍ തന്നെ പാലോട് രവിയെ തടഞ്ഞു. പാടല്ലേ, സിഡി ഇടാം എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. പിന്നാലെ ആലിപ്പറ്റ ജമീല ദേശീയഗാനം തിരുത്തിപ്പാടുകയും ചെയ്തു. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് നടന്ന സമാപന പൊതുസമ്മേളനത്തിലായിരുന്നു സംഭവം.













































































