Idukki വാര്‍ത്തകള്‍
ഈ വ്യക്തിയെ തിരിച്ചറിയുന്നവർ ബന്ധപ്പെടുക

ഈ ഫോട്ടോയിൽ കാണുന്നതും, അന്യ സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നതുമായ 176 സെന്റി മീറ്റർ ഉയരവും, വെളുത്ത നിറത്തോട് കൂടിയതും, ഇടത് കൈത്തണ്ടയിൽ രാം ഭാരത് മറാവി എന്ന് ഹിന്ദി ഭാഷയിൽ പച്ച കുത്തിയതുമായ ഒരാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചു വരുന്നുണ്ട്. ഇതുവരെയും തിരിച്ചറിയാൻ കഴിയാത്ത ഈ വ്യക്തിയെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിച്ചാൽ ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ നമ്പർ 04868 247211,9497987092.









































































